മലയാള സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനും സംവിധായകനുമാണ് സുജിത്ത് വാസുദേവന്‍. ദൃശ്യം, സെവെന്‍ത്ത് ഡേ, മെമ്മറീസ്, അയാള്‍, അനാര്‍ക്കലി ,ലൂസിഫര്‍ എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ ഛായാഗ്രാഹകാനായി പ്രവര്‍ത്തിച്ച ഇദ്ദേശം 2016ല്‍ പൃഥ്വിരാജ്, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാറി.
നടി മഞ്ജു പിള്ളയുടെ ഭർത്താവ് ആയിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ മഞ്ജുവുമായുള്ള വേർപിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് സുജിത്ത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് മഞ്ജുവിന്റെ വീട് പാല് കാച്ചല്‍ ചടങ്ങില്‍ സുജിത്ത് അഭാവം വന്നപ്പോളും തിരിച്ച് സുജിത്ത് നടത്തിയ ഫ്‌ളാറ്റിന്റെ പാലാ കാച്ചല്‍ ചടങ്ങില്‍ മഞ്ജു എത്താത്തതും ഇരുവരും വേർപിരിഞ്ഞെന്ന ഗോസിപ്പുകൾക്ക് ഇടയാക്കിയിരുന്നു.
ഇപ്പോള്‍ സുജിത്ത് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകാണ്. മഞ്ജുവിന്റെ ഹോം, ഫാമിലി എന്നീ സിനിമകളിലെ കഥാപാത്രം ശ്രദ്ധ നേടിയതിനെക്കുറിച്ചും മഞ്ജുവിന്റെ വളര്‍ച്ചയെക്കുറിച്ചുമുള്ള ചോദ്യത്തിനിടയിലാണ് തങ്ങള്‍ ഡിവോഴ്‌സായെന്നും എന്നാലിപ്പോളും സുഹൃത്തുക്കളായി തുടരുന്നുവെന്നും സുജിത് വ്യക്തമാക്കിയത്.
2020 മുതല്‍ മഞ്ജുവുമായി വേര്‍പിരിഞ്ഞാണ് താമസമെന്നും കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്‌സ് ആയെ്ന്നുമാണ് സുജിത്ത് പറഞ്ഞത്. കൂടാതെ എമ്ബുരാന്റെ ഷൂട്ടിങ് നടക്കുകയാണെന്നും അതില്‍ കൂടുതല്‍ തനിക്ക് പറയാന്‍ കഴിയില്ലെന്നും സുജിത് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്