ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസി. 'ആടുജീവിത'ത്തിന് ദേശീയ അവാർഡ് നിഷേധിച്ചതില്‍ പ്രതികരിക്കാതെ ഇരുന്നത് ഭയം കാരണമാണെന്ന് സംവിധായകന്‍ വ്യക്തമാക്കി.
ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യങ്ങള്‍ തുറന്നു സംസാരിച്ചത്. ഗൾഫിൽ നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ ബെസ്റ്റ് ഫിലിം ഡയറക്ടർ എന്ന നിലയിൽ പങ്കെടുത്തപ്പോൾ 'മഹാരാജ' എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയുടെ സംവിധായകൻ നിതിലന്‍ സാമിനാഥന്‍ ഭക്ഷണം കഴിക്കുന്നതിനിടയിൽ തന്നോട് ദേശീയ അവാർഡിനെപ്പറ്റി ചോദിച്ചതിനെപ്പറ്റിയും ബ്ലെസി ഓർത്തെടുക്കുന്നു. നാഷണൽ അവാർഡ് കിട്ടാതെ പോയപ്പോൾ നിങ്ങൾ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചതെന്നായിരുന്നു ചോദ്യം.
"എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങിനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം കലാകാരന്മാർ പോലും മൗനം പാലിക്കാൻ നിർബന്ധിതരാവുകയാണ്," എന്നായിരുന്നു ബ്ലെസിയുടെ മറുപടി.
ഭരണകൂടങ്ങളോടുള്ള ഭയം, നിലനിൽപ്പിനോടുള്ള ഭയം, സ്വന്തത്തോടുള്ള ഭയം. ആ ഭയങ്ങൾ കൊണ്ടാണ് പലപ്പോഴും നമ്മുടെ പ്രതികരണങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷങ്ങൾ ഉണ്ടാവുന്നത്. ഞാനുൾപ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യകുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശ്നം," ബ്ലെസി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
