റെക്കോർഡ് നേട്ടവുമായി 'ബ്ലാക്ക്പിങ്ക്' താരം ജെന്നി

DECEMBER 2, 2025, 9:44 PM

ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകർക്ക് ആവേശകരമായ വാർത്തയുമായി 'ബ്ലാക്ക്പിങ്ക്' താരം ജെന്നി. 'റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക'യിൽ നിന്ന് ജെന്നിക്ക് മറ്റൊരു 'ഗോൾഡ്' സർട്ടിഫിക്കറ്റ് കൂടി ലഭിച്ചു.

ഇതോടെ, ഏറ്റവും കൂടുതൽ RIAA സർട്ടിഫിക്കറ്റുകൾ നേടിയ കെ-പോപ്പ് സോളോ ആർട്ടിസ്റ്റ് എന്ന റെക്കോർഡ്  29-കാരി നേടി. പ്രശസ്ത ഗായികയായ ജെന്നിയുടെ 'ExtraL' (അമേരിക്കൻ റാപ്പറും ഗായികയുമായ 'Doechii' യുമായി ചേർന്നുള്ള ഗാനം) എന്ന ട്രാക്കിനാണ് ആർഐഎഎ 'ഗോൾഡ്' സർട്ടിഫിക്കേഷൻ നൽകിയത്.

ഡിസംബർ 1-നാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്. ഈ നേട്ടത്തോടെ, ആകെ നാല് ആർഐഎഎ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കി ജെന്നി പുതിയ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

പ്രധാനമായും, ജെന്നിയുടെ ആദ്യത്തെ സോളോ ഫുൾ ലെങ്ത് ആൽബമായ 'Ruby' ഒറ്റയ്ക്ക് തന്നെ മൂന്ന് ആർഐഎഎ സർട്ടിഫിക്കേഷനുകൾ നേടി എന്നതും ശ്രദ്ധേയമാണ്. ജെന്നി തന്റെ ആദ്യത്തെ സ്റ്റുഡിയോ ആൽബമായ 'Ruby' 2025 മാർച്ച് 7-നാണ് പുറത്തിറക്കിയത്.

15 ട്രാക്കുകൾ ഉൾപ്പെട്ട ഈ ആൽബത്തിൽ Childish Gambino, Dua Lipa, Doechii, Dominic Fike, FKJ, Kali Uchis തുടങ്ങിയ നിരവധി ആർട്ടിസ്റ്റുകളുമായി സഹകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam