അച്ഛനെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവച്ച് ഭാവന. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം ഭാവന കുറിച്ചത് ഇങ്ങനെയാണ്, 'പോരാട്ടം തുടരുക, നീ തോൽക്കുന്നത് സ്വർഗത്തിലുള്ള ആ ആൾ ആഗ്രഹിക്കുന്നില്ല!'
അച്ഛന്റെ വേർപാടിന്റെ ഒൻപതാം വാർഷികദിനത്തിലാണ് ഭാവനയുടെ കുറിപ്പ്.
ആളുകൾ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്പ്പോഴും യാഥാർഥ്യം അങ്ങനെയാകണമെന്നില്ല.
അച്ഛാ... ഓരോ നിമിഷവും ഞങ്ങൾ അങ്ങയെ മിസ് ചെയ്യാറുണ്ട്. കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയർച്ച താഴ്ചകളിൽ... എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്," ഭാവന കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്