' മദ്യപിച്ചാണോ ഉദ്ഘാടനത്തിന് എത്തുന്നത്!'; ധർമ്മജനെതിരെയുള്ള പരിഹാസത്തിന് മറുപടി 

JUNE 5, 2026, 12:50 AM

നടൻ ധർമ്മജനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്.

ബിബിൻ ജോർജ്ജിന്റെ പുതിയ കടയുടെ  ഉദ്ഘാടന ചടങ്ങിലെത്തിയ നടൻ ധർമജൻ ബോൾഗാട്ടിയുടെ വിഡിയോ  സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 

താരത്തിൻറെ ശരീര ഭാഷയും വേഷവും വിലയിരുത്തി താരം മദ്യപിച്ചാണ് സ്ഥലത്തെത്തിയതെന്നായിരുന്നു വിമർശനം. വിമർശനങ്ങളും ട്രോളുകളും അതിരുകടന്നതോടെ പ്രതികരണവുമായി ബിബിൻ ജോർജ് തന്നെ രംഗത്തെത്തി.   

vachakam
vachakam
vachakam

ധർമജനെ കളിയാക്കുന്നൊരു വിഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിൻ ജോർജ് പ്രതികരിച്ചത്. ‘‘നിങ്ങളുടെ വർക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്നായിരുന്നു ബിബിൻ ജോർജ് പ്രതികരിച്ചത്.

വിഡിയോയിൽ ധർമജന് ബാലൻസ് നഷ്ടമാകുന്നതും ബിബിൻ ജോർജ് പിടിക്കുന്നതും കാണാം. നടന്റെ ഷർട്ടിന്റെ ബട്ടൻസ് ഇട്ടത് നേരയല്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് വലിയ രീതിയിലുള്ള വിമർശനത്തിന് കാരണമായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam