അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം എറ്റുവാങ്ങി നടി അനുശ്രീ. ആര്‍എസ്‌എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനില്‍ നിന്നുമാണ് അനുശ്രീ അക്ഷതം ഏറ്റുവാങ്ങിയത്.
36,000 ബാച്ചുകളായി അമ്ബത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതമെത്തിക്കുകയാണ് ദൗത്യം.
നടൻ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ‘അക്ഷതം’ എന്നാല്‍ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നര്‍ത്ഥം. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്