സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനുഷ്ക ഷെട്ടി ഇന്ന് തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ്. അരുന്ധതി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി അനുഷ്ക മാറി.
മലയാളത്തിൽ കത്തനാരിലാണ് എന്ന ചിത്രത്തിലാണ് അനുഷ്‌ക ഇപ്പോൾ അഭിനയിക്കുന്നത്. ഈ അവസരത്തിൽ നടിയുടെ അപൂർവ രോഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ ലോകത്ത് നടക്കുന്നത്.
നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബള്‍ബര്‍ അഫക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ്വ ന്യൂറോളജിക്കല്‍ രോഗാവസ്ഥ ആണിത്.
"ചിരിക്കുന്നത് ഒരു രോഗമാണോ എന്ന് നിങ്ങൾ വിചാരിച്ചേക്കാം, ചിരി ഒരു രോഗമല്ല, പക്ഷേ എനിക്കതൊരു രോഗമാണ്. ഒരിക്കൽ ചിരിക്കാൻ തുടങ്ങിയാൽ 15-20 മിനിറ്റ് എനിക്ക് നിർത്താൻ കഴിയില്ല.
കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഒക്കെ വല്ലാണ്ട് ചിരിക്കും. ഇക്കാര്യം കൊണ്ട് പലതവണ ഷൂട്ടിങ്ങുകള്‍ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്", എന്നാണ് അനുഷ്ക പറഞ്ഞത്. അനുഷ്കയുടെ പേഴ്സണല്‍ ട്രെയിനര്‍ ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്