ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ഓസ്‌കാറിന് പുതിയൊരു അവാർഡ് വിഭാഗം കൂടി. 2025 മുതൽ മികച്ച കാസ്റ്റിംഗ് ഡയറക്ടർക്കുള്ള അവാർഡ് നൽകാനാണ് ഓസ്‌കാർ ഗവേണിംഗ് ബോഡിയുടെ തീരുമാനം.
കാസ്റ്റിംഗ് സിനിമാ നിർമ്മാണത്തിൽ വളരെ പ്രധാനമാണെന്ന് സമിതി വിലയിരുത്തി. 2001-ൽ, ആനിമേഷൻ ഫിലിം അവാർഡ് വിഭാഗം ചേർത്തതിന് ശേഷം കമ്മിറ്റി ലിസ്റ്റ് പുതുക്കിയിരുന്നില്ല. ഇതിനുള്ള നിർദേശങ്ങൾ ഏറെക്കാലമായി സമിതിയുടെ മുന്നിലുണ്ടായിരുന്നു.
സിനിമാ നിർമ്മാണത്തിൽ കാസ്റ്റിംഗ് ഡയറക്ടർമാർ പ്രധാന പങ്ക് വഹിക്കുന്നു, അതിനാലാണ് പുതിയ തീരുമാനമെന്ന് അക്കാദമി സിഇഒ ബിൽ ക്രാമർ, പ്രസിഡൻ്റ് ജാനറ്റ് യാങ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു:
അതിനിടെ, രണ്ട് പതിറ്റാണ്ടിലേറെയായി നൽകുന്ന ഓസ്കാർ പ്രതിമയിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2025-ൽ പുറത്തിറങ്ങിയ സിനിമകളെ ആദരിക്കുന്ന 98-ാം വാർഷിക ചടങ്ങിൽ പുതിയ പ്രതിമ ജേതാക്കള്‍ക്ക് നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്