ലോസ് ആഞ്ചലസ്: ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിൻ്റെയും മകൾ ഷിലോ ജോളി-പിറ്റ് തൻ്റെ പേരിൽ നിന്ന് 'പിറ്റ്' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.
തൻ്റെ 18-ാം ജന്മദിനമായ മെയ് 27 നാണ് തൻ്റെ പേര് മാറ്റാൻ ഷിലോ ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ അപേക്ഷ നൽകിയത്. ഷിലോയുടെ ഇപ്പോഴത്തെ മുഴുവൻ പേര് ഷിലോ നോവൽ ജോളി-പിറ്റ് എന്നാണ്.
ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിൻ്റെയും ആറ് മക്കളിൽ മൂന്നാമത്തെ മൂത്തയാളാണ് ഷിലോ.ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിൻ്റെയും 15 വയസ്സുള്ള മകൾ വിവിയൻ്റെ പേരിൽ നിന്ന് 'പിറ്റ്' ഒഴിവാക്കിയതിന് പിന്നാലെയാണ് ഷിലോയുടെ നീക്കം.
അതേ സമയം ദി ഔട്ട്സൈഡേര്‍സ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് വിവിയന്‍ പിറ്റ് എന്ന പിതാവിന്‍റെ പേര് ഒഴിവാക്കിയത്. വിവിയന്‍ ജോളി എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നത്.
2016-ൽ ആഞ്ജലീന ജോളിയില്‍ നിന്നും വിവാഹമോചനം നടത്തിയ ബ്രാഡ് പിറ്റ് മക്കളുടെ സംരക്ഷണം പൂര്‍ണ്ണമായും ആഞ്ജലീനയ്ക്ക് വിട്ടുനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മക്കളുമായി അകന്നതോടെയാണ് മക്കള്‍ പിതാവിന്‍റെ പേര് ഉപേക്ഷിക്കാനുള്ള വൈകാരികമായ തീരുമാനം എടുത്തത് എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്