അത്യാഡംബരത്തിന്റെ അവസാന വാക്കോ? ആനന്ദ് അംബാനി മെസിക്ക് സമ്മാനിച്ച വാച്ച് തരം​ഗമാകുന്നു

DECEMBER 17, 2025, 8:27 AM

 രാജ്യത്തെ തന്നെ ഇളക്കി മറിച്ചാണ്  അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി  ഇന്ത്യയിൽ നിന്ന് മടങ്ങിയത്.  മെസിയെ കാണാനും ഫോട്ടോ എടുക്കാനുമൊക്കെ വിഐപികളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ‌ഇപ്പോഴിതാ മെസിക്ക് ലഭിച്ചൊരു സമ്മാനമാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. 

 ആനന്ദ് അംബാനിയാണ് വിലപിടിപ്പുള്ള സമ്മാനം മെസ്സിക്ക് നൽകിയത്. 10.91 കോടി വരുന്നൊരു അത്യാഡംബര വാച്ചാണ് ആനന്ദ് അംബാനി, മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

റിച്ചാർഡ് മില്ലെയുടെ ആർഎം 003-വി2 (Richard Mille RM 003-V2) എന്ന മോഡലാണ് ആനന്ദ് അംബാനി സമ്മാനിച്ചത്. ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ 'വൻതാര'യിലെ മെസിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൈകളിൽ ഈ വാച്ചുണ്ട്. 

vachakam
vachakam
vachakam

ആനന്ദിനൊപ്പമുള്ള മെസിയുടെ ഫോട്ടോയും പ്രചരിച്ചിരുന്നു. മെസി ഇന്ത്യയിലേക്ക് വന്നപ്പോൾ വാച്ചൊന്നും ഉണ്ടായിരുന്നില്ലെന്നും വൻതാരയിലെത്തിയപ്പോഴാണ് വാച്ച് കണ്ടതെന്നും അതിനാലിത് അംബാനി സമ്മാനിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ലോകത്താകമാനമായി 12 എണ്ണം വാച്ചുകള്‍ മാത്രമെ കമ്പനി നിർമിച്ചിട്ടുള്ളൂ.

 കറുത്ത കാർബൺ കെയ്‌സും സ്‌കെലറ്റൻ ഡയലുമാണ് മെസിക്ക് സമ്മാനിച്ച മോഡലിലുള്ളത്.  അതേസമയം മെസിക്കൊപ്പമുള്ള ചിത്രങ്ങളില്‍ ആഡംബരത്തില്‍ ആനന്ദ് അംബാനിയും ഒട്ടുംപിറകിലല്ലായിരുന്നു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും എക്സ്ക്ലൂസീവ് വാച്ചുകളിൽ ഒന്നായ റിച്ചാർഡ് മില്ലെയുടെ RM 056 സഫയർ ടൂർബില്ലൺ ധരിച്ചാണ് ആനന്ദിനെ മെസിക്കൊപ്പം കാണപ്പെട്ടത്. ഏകദേശം 45.59 കോടി രൂപ വിലമതിക്കുന്ന ഒരു അതുല്യ സൃഷ്ടിയാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam