അല്ലു അർജുനുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് അമിതാഭ് ബച്ചൻ. അടുത്തിടെ തന്റെ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിയുടെ ഫ്ലോറിലാണ് അമിതാഭിന്റെയും അല്ലുവിന്റേയും ആരാധകനായ മത്സരാർത്ഥി ഇരുവരെയും വാനോളം പുകഴ്ത്തിയത് .
അല്ലു അർജുന് ലഭിച്ച അംഗീകാരം അർഹിക്കുന്നതാണെന്നും ‘പുഷ്പ 2’ ഇത് വരെ കണ്ടിട്ടില്ലെങ്കില്‍ കാണേണ്ട ചിത്രമാണെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. അതെ സമയം അല്ലുവിനെ താനുമായി താരതമ്യം ചെയ്യരുതെന്നും അഭ്യർത്ഥിച്ചു.
തന്റെ ജീവിതത്തിലും കരിയറിലും വലിയ പ്രചോദനമാണ് ബച്ചനെന്ന് അല്ലു അർജുൻ നേരത്തെ പറഞ്ഞിരുന്നു. അല്ലു അർജുന്റെ ആരാധനയ്ക്ക് മറുപടിയായി ബച്ചൻ സോഷ്യല്‍ മീഡിയയില്‍ നന്ദിയും രേഖപ്പെടുത്തിയിരുന്നു.
പുഷ്പ രണ്ടാം ഭാഗത്തിന് മുംബൈയില്‍ സമ്മിശ്ര പ്രതികരണമാണ്. ആദ്യ ഭാഗത്തിന്റെ ആവേശം രണ്ടാം ഭാഗത്തിന് ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്