വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ റാപ്പറും ഡിജെയും റെക്കോർഡിംഗ് പ്രൊഡ്യൂസറുമായ ജോനാഥൻ എച്ച് സ്മിത്ത് (ലില്‍ ജോണ്‍) ഇസ്ലാം മതം സ്വീകരിച്ചു.
മാർച്ച് 15 ന് ലോസ് ആഞ്ചലസിലെ കിംഗ് ഫഹദ് പള്ളിയിൽ വെച്ച് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. ഇയാൾ ഇസ്ലാം മതം സ്വീകരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അമേരിക്കൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഷോൺ കിംഗിന് ശേഷം റമദാനിലെ ആദ്യ ആഴ്ചയിൽ ഇസ്ലാം മതം സ്വീകരിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പൗരനാണ് ജോൺ.
ക്ലാരൻസ് സീഡോർഫ്, ആൻഡ്രൂ ടേറ്റ്, കെവിൻ ലീ, ഗെർവോൻ്റ ഡേവിസ്, തോമസ് പാർട്ടി എന്നിവർ ഇസ്ലാം മതം സ്വീകരിച്ച മറ്റ് സെലിബ്രിറ്റികളാണ്. 2000 ത്തിന്റെ തുടക്കത്തില്‍ ഗെറ്റ് ലോ, ടേണ്‍ ഡൗണ്‍ ഫോർ വാട്ട് എന്നിവയിലൂടെയാണ് ജനപ്രീതി നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്