സൂപ്പര്‍ താരങ്ങളായ ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും മകളും ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളുമാണ് ഇഷ ഡിയോള്‍. പ്രിയങ്ക ചോപ്ര, കരീന കപൂര്‍, അമീഷ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ഇഷ ഡിയോളും ബോളിവുഡിൽ അരങ്ങേറുന്നത്. താരപുത്രിമാര്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുത്തുവെന്ന് അമീഷ പട്ടേല്‍ ഒരിക്കൽ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ അമീഷയുടെ ആരോപണത്തിന് മറുപടിയുമായി ഇഷ എത്തിയിരിക്കുകയാണ്. തനിക്ക് എല്ലാവരുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ആരും ആരുടേയും വേഷങ്ങള്‍ തട്ടിയെടുത്തിട്ടില്ലെന്നുമാണ് ഇഷ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ ശ്രമിക്കുകയാണ് ഇഷ ഡിയോള്‍.
അതേസമയം ഇഷയുടെ കരിയറില്‍ ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട് . ഒരിക്കല്‍ നടി അമൃത റാവുവിനെ ഇഷ കരണത്തടിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇരുവരും നായികമാരായി അഭിനയിച്ചിരുന്ന പ്യാരേ മോഹന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. വഴക്കിനിടെ ഇഷ അമൃതയുടെ കരണത്തടിക്കുകയും ചെയ്തു. പിന്നീട് അമൃതയും ഇഷയും സംസാരിച്ച് ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
വിവാഹത്തോടെയാണ് ഇഷ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തന്റെ ബാല്യ കാല സുഹൃത്തായ ഭരത് തഖ്താനിയെയാണ് ഇഷ വിവാഹം കഴിച്ചത്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. പത്രക്കുറിപ്പിലൂടെയാണ് ഇഷയും ഭരതും ഇക്കാര്യം അറിയിച്ചത്. രധ്യ, മിറായ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും.
കോയ് മേരെ ദില്‍ സേ പൂച്ഛേ എന്ന സിനിമയിലൂടയായിരുന്നു ഇഷയുടെ അരങ്ങേറ്റം. പിന്നീട് കുച്ഛ് തോ ഹേ, എല്‍ഒസി കാര്‍ഗില്‍, ആയുധ എഴുത്ത്, ധൂം, യുവ, കാല്‍, ദസ്, നോ എന്‍ട്രി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ടെല്‍ മി ഓ ഖുദ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റോഡീസിലൂടെ ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ച ഇഷ, രുദ്രയിലൂടെ സീരീസ് ലോകത്തും എത്തിയിരുന്നു. ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇഷ ഇപ്പോള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്