'അവിശ്വസനീയമായ യാത്ര'; പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവുമായി അമലപോള്‍

MARCH 22, 2024, 1:46 PM

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്.

ആദ്യ വിവാഹവും  വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹത്തിന് പിന്നാലെ  അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അമല.

ഇതോടൊപ്പം തന്നെ വര്‍ഷങ്ങളുടെ ഒരു കാത്തിരിപ്പിന്റെ സന്തോഷം കൂടിയാണ് അമലയുടെ ജീവിതത്തിലേക്ക് എത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' റിലീസിനൊരുങ്ങുകയാണ്.

vachakam
vachakam
vachakam


മാര്‍ച്ച്‌ 28ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ബ്ലെസി, പൃഥ്വിരാജ്, അമല പോള്‍ എന്നിവരുടെയെല്ലാം ജീവിതത്തിലെ വര്‍ഷങ്ങളുടെ യാത്രയ്ക്കാണ് അവസാനം ആകുന്നത്. കോവിഡ് അടക്കം പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. 2018-ല്‍ തുടങ്ങിയ ആടുജീവിതത്തിന്റെ യാത്ര പൂര്‍ത്തിയായത് 2024ല്‍ ആണ്.

vachakam
vachakam
vachakam

ഈ വലിയൊരു കാലയളവിനെ ഓര്‍മ്മിപ്പിയ്ക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് ആടുജീവിതത്തിലെ നായിക കൂടിയായ അമല പോള്‍. '2018ല്‍ ആരംഭിച്ചതും 2024 വരെ തുടര്‍ന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം. വാക്കുകള്‍ക്കതീതമായ നന്ദി " - എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ അമല കുറിച്ചത്.


vachakam
vachakam
vachakam

ഒരു ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ പകര്‍ത്തിയതാണ്. എഴുത്തുകാരന്‍ ബെന്യാമിനോടൊപ്പം നില്‍ക്കുന്ന പൃഥ്വിരാജിനേയും അമലപോളിനേയുമാണ് കാണാന്‍ സാധിയ്ക്കുന്നത്. അടുത്ത ചിത്രം ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഇടയില്‍ പകര്‍ത്തിയതാണ്. ഈ ചിത്രത്തില്‍ പൃഥ്വിയും അമലയും മാത്രമാണുള്ളത്. ഇരുവരുടെയും മാറ്റം ചിത്രത്തില്‍ വളരെ വ്യക്തമായി മനസിലാക്കാന്‍ സാധിയ്ക്കുന്നതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam