ഏറെ ആരാധകരുള്ള താരങ്ങളാണ് നയൻതാരയും അല്ലു അർജുനും. എന്നാൽ താരങ്ങൾ തമ്മിൽ വർഷങ്ങളായി പിണക്കത്തിലാണ് എന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ച ആവുന്നത്.
ഈ തർക്കത്തെ തുടർന്ന് അല്ലു അർജുൻ ചിത്രത്തിലെ നായിക വേഷം വരെ നയൻതാര ഉപേക്ഷിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇവർ തമ്മിലുള്ള പ്രശ്നം എന്താണ് എന്നല്ലേ? ഒരു അവാർഡ് വിതരണ വേദിയില്‍ വച്ചാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങള്‍ ആരംഭിച്ചത്.
'നാനും റൌഡി താൻ' എന്ന ചിത്രത്തിന് നയൻതാരയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള അവാർഡ് നല്‍കാൻ ക്ഷണിക്കപ്പെട്ടിരുന്നത് അല്ലു അർജുൻ ആയിരുന്നു. താരം വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. തുടർന്ന് സംസാരിച്ച നയൻ താര ഈ അവാർഡ് ചിത്രത്തിൻറെ സംവിധായകൻ വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് വേദിയിൽ പറഞ്ഞു. തുടർന്ന് വിഘ്നേശ് വേദിയിലെത്തി അവാർഡ് വീണ്ടും നല്‍കുകയും ചെയ്തു.
ഇതിൻറെ വീഡിയോ ഇപ്പോഴും വൈറലാകാറുണ്ട്. ഇത് അല്ലുവിനെ അപമാനിച്ചത് പോലെയാണ് എന്ന് അന്ന് തന്നെ പലരും വ്യക്തമാക്കിയിരുന്നു. അന്ന് മുതല്‍ അല്ലുവും നയൻസും തമ്മില്‍ പ്രശ്നമാണ് എന്നാണ് റിപ്പോർട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്