ഭാഷാഭേദമന്യെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ആണ് അറ്റ്ലി. പാന്‍ ഇന്ത്യ തലത്തിലേക്ക് വളര്‍ന്ന അറ്റ്ലി ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തിയ ജവാന്‍. അറ്റ്ലി അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം ഏതാണ് എന്ന വലിയ ആകാംക്ഷയിൽ ആണ് ആരാധകർ.
അല്ലു അര്‍ജുനുമായി ചേര്‍ന്ന് അറ്റ്ലി ഒരു ചിത്രം ചെയ്യുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അല്ലു അര്‍ജുന്‍റെ കുടുംബത്തിന്‍റെ നിര്‍മ്മാണ കമ്പനി ഗീത ആര്‍ട്സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നായിരുന്നു പുറത്തു വന്ന റിപോർട്ടുകൾ. എന്നാല്‍ അല്ലു ചിത്രത്തില്‍ നിന്നും പിന്‍മാറി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
അറ്റ്ലിയുടെ ശമ്പളം സംബന്ധിച്ച തര്‍ക്കമാണ് ചിത്രം വേണ്ടെന്ന് വയ്ക്കാൻ കാരണമായത് എന്നാണ് വിവരം. ജവാന്‍ ചിത്രത്തില്‍ അറ്റ്ലി ഒശമ്പളമായി 80 കോടി വാങ്ങിയിരുന്നു. അല്ലു ചിത്രത്തിന് അറ്റ്ലി ചോദിച്ചത് 100 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇത്രയും തുക നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് പ്രൊജക്ട് പ്രതിസന്ധിയിലായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേ സമയം അല്ലുവും അദ്ദേഹത്തിന്‍റെ ബാനറും പിന്‍മാറിയതോടെ അറ്റ്ലി മറ്റൊരു താരത്തെ വച്ച് ചിത്രം ചെയ്യാനുള്ള ശ്രമത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്