ബോളിവുഡിലെ ഇപ്പോഴാത്തെ മുൻനിര നായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്. താരം തന്റെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാരുണ്ട്. ഇപ്പോഴിതാ പേരില്‍ മാറ്റം വരുത്തിയ കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആലിയ.
'ദി ഗ്രേറ്റ് ഇന്ത്യൻ കപില്‍ സീസണ്‍ 2' ഷോയിലാണ് വെളുപ്പെടുത്തല്‍ നടത്തിയത്. ആലിയയുടെ പുതിയതായി റിലീസ് ചെയ്യാൻ പോകുന്ന 'ജിഗ്ര' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് നടി ഷോയില്‍ എത്തിയത്.
ഷോയുടെ ട്രെയിലറില്‍ ആലിയയെ ആലിയ ഭട്ട് കപൂർ എന്നാണ് പരിചയപ്പെടുത്തുന്നത്. ഭർത്താവിന്റെ പേര് ആലിയ കൂടെ കൂട്ടിയെന്ന് ചുരുക്കം. പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചർച്ചയായിട്ടുണ്ട്.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. നവംബറിലാണ് ദമ്ബതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുട്ടിയുടെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്