പ്രശസ്ത കോസ്മെറ്റിക് ബ്രാന്‍ഡായ ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ബോളിവുഡ് താരങ്ങളാണ് ആലിയ ഭട്ടും ഐശ്വര്യ റായിയും. എന്നത്തേയും പോലെ പതിവു തെറ്റിക്കാതെ, ലോറിയലിന്റെ ബ്രാൻഡ് അംബാസഡറായി ഇത്തവണയും ഐശ്വര്യ റായ് ബച്ചൻ പാരീസ് ഫാഷൻ വീക്കിന്റെ റാംപിലെത്തി.
ബലൂണ്‍ ഹെം റെഡ് മോസ്സി ഗൗണില്‍ ഏവരെയും അതിശയിപ്പിക്കുന്ന ലുക്കിലായിരുന്നു ഐശ്വര്യ റായ് ബച്ചന്റെ രംഗ പ്രവേശനം. അയഞ്ഞ സാറ്റിന്‍ റെഡ് ഗൗണും ബോള്‍ഡ് റെഡ് ലിപ്സ്റ്റിക്കും ധരിച്ച് മുടി സ്‌റ്റൈല്‍ ചെയ്ത് റാമ്പിലൂടെ അവര്‍ ചുവടുവെച്ച് കാണികള്‍ക്ക് നമസ്‌തേ പറഞ്ഞു.
സ്ലിറ്റുകളുള്ള ഫ്‌ലോര്‍ ലെങ്ത്ത് കാസ്‌കേഡിംഗ് കേപ്പ് സ്ലീവ്, പ്ലീറ്റുകളുള്ള ഒരു സിഞ്ച്ഡ് ബബിള്‍ ഹെം, ഒരു ഒഴുകുന്ന സില്‍ഹൗറ്റ് എന്നിവ ഉള്‍പ്പെടുന്ന റെഡ് മോസ്സി ഗൗണിൽ ഐശ്വര്യ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. ലുക്കിന് ചെരുന്ന ഐലൈനര്‍, സ്‌മോക്കി ഐ ഷാഡോ, ചുവന്ന ലിപ് ഷെയ്ഡ്, കണ്പീലികളില്‍ മസ്‌കര, ഇരുണ്ട പുരികങ്ങള്‍, ബീമിംഗ് ഹൈലൈറ്റര്‍ എന്നിവ ഉപയോഗിച്ച് ഐശ്വര്യ തന്റെ മോസ്സി ലുക്കിനെ സ്റ്റൈലിഷാക്കി.
അതേസമയം ആദ്യമായാണ് ആലിയ ഭട്ട് പാരീസ് ഫാഷൻ വീക്കില്‍ ചുവടുവയ്ക്കുന്നത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത രൂപകല്പന ചെയ്ത അതിമോഹരമായ മെറ്റാലിക് സില്‍വർ ബസ്റ്റിയർ അണിഞ്ഞ് റാമ്ബില്‍ നടക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
സില്‍വർ- മെറ്റാലിക് ഒഫ് ഷോള്‍ഡർ കോർസെറ്ര് ആലിയയുടെ ഗ്ലാമറില്‍ നിറഞ്ഞു നിന്നു. യു എസ് നടിയും മോഡലും സംവിധായികയുമായ ആൻഡി മക്ഡവലിനൊപ്പം ആലിയ റാമ്ബ് പങ്കിട്ടു.ഇരുവരും കൈകോർത്തു നടന്നപ്പോള്‍ അത് ഷോയിലെ അവിസ്മരണീയമായ നിമിഷമായി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്