ബോളിവുഡിൽ ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. എപ്പോഴും അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുന്ന താരമാണ് അദ്ദേഹം.
തന്റെ ആരോഗ്യത്തിന്റെ രഹസ്യം ശരിയായ ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നിവയാണെന്ന് അക്ഷയ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വൈകുന്നേരം , 6:30 ന് ശേഷം താൻ ഒന്നും കഴിക്കാറില്ലെന്നും മദ്യം ഉപേക്ഷിച്ചിട്ട് വർഷങ്ങളായിട്ടുണ്ടെന്നും അക്ഷയ് കുമാർ പറയുന്നു. എപ്പോഴും കലോറിയോ പ്രോട്ടീനോ എണ്ണുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ പോപ്‌കോൺ, ജിലേബി, ബർഫിസ് എന്നിവ കഴിക്കുന്നു. എപ്പോഴും കലോറിയോ പ്രോട്ടീനോ എണ്ണുന്ന ആളല്ല ഞാൻ. ഞാൻ ഒരു സാധാരണ വ്യക്തിയെപ്പോലെയാണ് ജീവിക്കുന്നത്. പക്ഷേ വൈകുന്നേരം 6:30 ന് ശേഷം ഞാൻ ഒന്നും കഴിക്കാറില്ല, ഒരു ലഘുഭക്ഷണം പോലും കഴിക്കാറില്ല. 20 വർഷമായി ഞാൻ ഇത് പിന്തുടരുന്നു.
പാർട്ടികളിൽ, ചിലപ്പോൾ ഞാൻ ഒരു ഡ്രിങ്കിനൊപ്പം ടോസ്റ്റ് ചെയ്യുന്നതായി നടിക്കുകയോ ഒരു കഷണം കേക്ക് കഴിക്കുകയോ ചെയ്യും, പക്ഷേ എനിക്ക് അത് ആസ്വദിക്കാൻ കഴിയില്ല. വർഷങ്ങളായി ഞാൻ മദ്യം കഴിച്ചിട്ടില്ല,' അക്ഷയ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്