അജിത്ത് നായകനായി എത്തുന്ന വിഡാ മുയര്‍ച്ചി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിഡാ മൂർച്ചിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പുതിയ അപ്‌ഡേറ്റ് ആഗസ്റ്റ് 9ന് പുറത്തുവിടുമെന്നാണ് സൂചന. വിഡാ മൂർച്ചി ഒരു ഹോളിവുഡ് ചിത്രത്തിൻ്റെ റീമേക്ക് ആണെന്നും ആരാധകർ കണ്ടെത്തി.
1997ലെ ബ്രേക്ക്‌ഡൗണിലെ ഫോട്ടോകളും ഹോളിവുഡിൽ നിന്നുള്ള അജിത്തിൻ്റെ മൂർച്ചി സിനിമയുടെ പോസ്റ്ററുകളും ആരാധകർ താരതമ്യം ചെയ്യുന്നു. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.
അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്