വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരെ നായകന്മാരാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലാല്‍ സലാം. ഏറെ പ്രതീക്ഷകളോടെ ആണ് പുറത്തു വന്നതെങ്കിലും ചിത്രം തീയേറ്ററിൽ പരാജയം ആയിരുന്നു. ചിത്രത്തില്‍ രജനികാന്ത് കാമിയോ വേഷത്തിലും എത്തിയിരുന്നു.
അതേസമയം ചിത്രത്തേക്കുറിച്ച് ഐശ്വര്യ പറഞ്ഞ ഒരു കാര്യം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലാല്‍സലാമിനുവേണ്ടി ചിത്രീകരിച്ച 21 ദിവസത്തെ ദൃശ്യങ്ങള്‍ എങ്ങനെയോ നഷ്ടപ്പെട്ടു പോയി എന്നാണ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ തുറന്നുപറഞ്ഞത്. രജനികാന്ത് അടക്കമുള്ള താരങ്ങള്‍ റീ ഷൂട്ടിന് റെഡിയായിരുന്നെങ്കിലും അത് ചെയ്യാൻ സാധിച്ചില്ല. പിന്നെ ഉള്ള രംഗങ്ങള്‍ വെച്ച് എഡിറ്റ് ചെയ്താണ് ചിത്രം പുറത്തിറക്കിയതെന്നാണ് ഐശ്വര്യ പറയുന്നത്.
"ഞങ്ങള്‍ക്കൊരിക്കലും വിശ്വസിക്കാൻപോലുമാവാത്ത ഒരു സത്യമാണ് ആ സംഭവം. ഇതുപോലെയൊക്കെ നടക്കുമോ എന്ന് തോന്നി. ഏകദേശം 21 ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളാണ് നഷ്ടമായത്. അത് സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകള്‍ കാണാതെപോയത് വലിയ ഉത്തരവാദിത്തമില്ലായ്മയാണ്. അങ്ങനെ ഒരിക്കലും നടക്കാൻപാടില്ലായിരുന്നു. ഒരു ക്രിക്കറ്റ് മാച്ച് ഷൂട്ട് ചെയ്യണമായിരുന്നു. വലിയ ബജറ്റ് ആവേണ്ടെന്നുകരുതി ഒരു ഗ്രൗണ്ടില്‍ വിവിധയിടങ്ങളില്‍ പത്ത് ക്യാമറകള്‍ സജ്ജീകരിച്ച് രണ്ടുദിവസംകൊണ്ടാണ് ആ രംഗം ചിത്രീകരിച്ചത്. യഥാർത്ഥ മത്സരം എന്ന് തോന്നിപ്പിക്കുകയും വേണ്ടിയിരുന്നു. ആ പത്ത് ക്യാമറയുടെ ദൃശ്യങ്ങളും ഞങ്ങള്‍ക്ക് കിട്ടിയില്ല." എന്നാണ് ഐശ്വര്യ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്