ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ ഐശ്വര്യ റായ് ബച്ചൻ ശ്രദ്ധേയയായ ഒരു പ്രസംഗം നടത്തി. ദുബായ് വിമൻ എസ്റ്റാബ്ലിഷ്‌മെൻ്റിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ഐശ്വര്യയുടെ വീഡിയോ പങ്കിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ് ഈ വീഡിയോ.
പരിപാടിയിൽ താരം അതീവ സുന്ദരിയായി ആണ് എത്തിയത്. മനോഹരമായ നീല ഗൗൺ ആണ് ചടങ്ങിനായി ഐശ്വര്യ തിരഞ്ഞെടുത്തത്. സ്മോക്കി ഐ മേക്കപ്പ് താരത്തിന്റെ സൗന്ദര്യം എടുത്തു കാണിക്കുന്നതായിരുന്നു.
"മാറ്റത്തെ പ്രചോദിപ്പിക്കുന്നതിനും സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ ഒരേ ഉദ്ദേശ്യത്തോടെ ഒത്തുചേരുമ്പോൾ എന്തും നേടാനാകും എന്നതിൻ്റെ ഉജ്ജ്വലമായ ഉദാഹരണമാണ്" എന്നാണ് താരം പറഞ്ഞത്.
'പങ്കാളിത്തത്തിൻ്റെ ശക്തി,' 'നവീകരണങ്ങൾ', 'നിശ്ചയദാർഢ്യങ്ങൾ' എന്നീ വിഷയങ്ങളെക്കുറിച്ച് ഐശ്വര്യ ആവേശത്തോടെ സംസാരിച്ചു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്