ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെയുള്ള അമ്മയിലെ കൂട്ട രാജിയിലും പ്രതികരണവുമായി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലെ ലൈംഗികാതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നാണ് നടി ഐശ്വര്യലക്ഷ്മി പ്രതികരിച്ചത്.
സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തില്‍ എത്തണമെന്നും തീരുമാനം എടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി പ്രതികരിച്ചു.
ഐശ്വര്യ ലക്ഷ്‌മിയുടെ വാക്കുകള്‍:
സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വം എടുക്കേണ്ട സംഘടനയാണ് അമ്മയെന്ന് തോന്നിയിട്ടില്ല. വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വയ്‌പ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സർക്കാരും മുൻകൈ എടുത്ത് നടപ്പിലാക്കുന്നു. എന്തുകൊണ്ട് നേരത്തെ എടുത്തില്ലെന്നാണ് ചോദിക്കുന്നത്.
കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോകണം. എന്റെ മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതും തുടർന്നുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നതും. അന്ന് മുതല്‍ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞത് മുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിച്ചു.
അമ്മയില്‍ അംഗത്വം എടുത്തതു കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാല്‍ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല. ആർക്കാണ് കമ്മിറ്റ്മെന്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്