'ഞാൻ കേണലായ ശേഷം ആർമിയിൽ ചേർന്നവരുടെ എണ്ണം കൂടി': ആർമിയെ കുറിച്ച് സംസാരിച്ചു മോഹൻലാൽ

DECEMBER 24, 2024, 11:48 PM

നടൻ മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് വലിയ വാർത്തയായിരുന്നു. 2009 ലാണ് താരത്തിന് ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണലായി ബഹുമതി ലഭിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ആർമിയെക്കുറിച്ച് താരം സംസാരിക്കുന്നതാണ് വൈറൽ ആവുന്നത്.

'ഞാൻ ആർമിയിൽ കേണൽ ആണ്. ടെറിറ്റോറിയൽ ആർമി എന്ന് പറയും. ആർമിക്ക് വേണ്ടി ഒരുപാട് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ​ഗുഡ്വിൽ അംബാസിഡർ പോലെയാണ് എന്റെ സ്ഥാനം. ഞാൻ ആർമിയിൽ ചേർന്ന ശേഷം കേരളത്തിൽ നിന്നും ഒരുപാട് പേർ ആർമിയിൽ ചേർന്നു. 40 ശതമാനം വർധനവുണ്ടായി. ഇതെന്റെ 17ാമത്തെ വർഷമാണ്. ആർമിക്ക് വേണ്ടി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. മെഡിക്കൽ വിം​ഗുണ്ട്. റെയിൽവേയുണ്ട്. സാമൂഹിത പ്രവർത്തനവുമെല്ലാമുണ്ട് എന്നാണ് താരം പറഞ്ഞത്.

122 ടിഎ ഇന്ത്യയിലെ ഏറ്റവും മികച്ച ബറ്റാലിയനുകളിൽ ഒന്നാണ്. ഞാൻ ജോയിൻ ചെയ്ത ശേഷം അറുപതോളം അവാർഡുകൾ ലഭിച്ചു. ആ യൂണിഫോം ധരിക്കുന്നത് എന്റെ ജീവിതത്തിലെ വലിയ നേട്ടമാണ്. എനിക്ക് വിരമിക്കൽ ഇല്ല എന്നും അവർ തരുന്ന സ്നേഹവും ബഹുമാനവും വളരെ വലുതാണ് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam