ഒരു കാലത്ത് ഹിന്ദി ടെലിവിഷനിൽ നിറഞ്ഞു നിന്ന താരം മലയാളിയാണ് നടി സുധ ചന്ദ്രൻ. വർഷങ്ങൽക്ക് മുൻപുണ്ടായൊരു അപകടത്തിൽ ഒരുകാൽ നഷ്ടമായ സുധ സ്റ്റേജുകളിൽ നൃത്തം അവതരിപ്പിക്കുന്നത് ഏവർക്കും എന്നും ഒരു പ്രചോദനമാണ്.
സുധ ചന്ദ്രന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
'മാതാ കി ചൗക്ക്' എന്ന മതമപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വിചിത്രമായ പ്രവർത്തികൾ ചെയ്യുന്ന സുധ വീഡിയോ ആയിരുന്നു ഇത്.
'ദൈവം കുടികൊണ്ടു' എന്നാണ് പലരും പിന്തുണച്ചു കൊണ്ട് കുറിച്ചത്. ആത്മീയമായ സ്ഥലങ്ങളിൽ പോകുമ്പോൾ മനുഷ്യൻ അറിയാതെ ഇങ്ങനെ ആകുമെന്നും അത് ദൈവത്തിന്റെ കടാക്ഷമാണെന്നും സുധയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് അതെന്നും പറയുന്നവരും ധാരാളമാണ്.
'ഇത് സീരിയൽ തന്നെ. ഓസ്കർ അഭിനയം', എന്നാണ് സംഭവത്തെ ട്രോളുന്നവരും വിമർശിക്കുന്നരും കമന്റുകളായി കുറിക്കുന്നത്. എന്തായാലും വിഷയത്തിൽ സുധ ചന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
