ഇൻസ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂർ. നിലവിൽ 91.4 മില്യണ്‍ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധ കപൂറിനുള്ളത്. അതേസമയം 91.3 മില്യണ്‍ ആളുകളാണ് ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത്.
ഇൻസ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള മൂന്നാമത്തെ ഇന്ത്യൻ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂർ. ക്രിക്കറ്റ് താരം വിരാട് കോലിയും പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയില്‍നിന്ന് ശ്രദ്ധയേക്കാള്‍ ഫോളോവേഴ്സുള്ള പ്രമുഖ വ്യക്തികള്‍. ഓഗസ്റ്റ് 15 റിലീസ് ചെയ്ത സ്ത്രീ 2 സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധ കപൂർ ഈ പുതിയ നേട്ടം സ്വന്തമാക്കിയത്.
എന്നാൽ എക്സില്‍ മറ്റ് ലോകനേതാക്കളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരേക്കാള്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മോദി ബഹുദൂരം മുന്നിലാണ്. ഓഫീസ് ഓഫ് ദ പ്രൈംമിനിസ്റ്റർ(പിഎംഒ) എന്ന എക്സ് അക്കൗണ്ടിന് 56 മില്യണ്‍ ഫോളോവേഴ്സുണ്ട്. 26.7 മില്യണ്‍ ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, 27.6 മില്യണ്‍ ഫോളോവേഴ്സുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് എക്സില്‍ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യൻ നേതാക്കള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്