നടി ഷക്കീലയ്ക്കും താരത്തിന്റെ അഭിഭാഷകയ്ക്കും വളര്‍ത്തുമകളുടെ മർദ്ദനം; അഭിഭാഷക ആശുപത്രിയിൽ 

JANUARY 21, 2024, 9:14 AM

നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചതായി റിപ്പോർട്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു എന്നാണ് പുറത്തു വരുന്ന വിവരം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ തർക്കം മര്‍ദനത്തിലേക്ക് നീങ്ങിയെന്നാണ് വ്യക്തമാക്കിയത്.

വഴക്കിന് ശേഷം ശീതള്‍ വീടുവിട്ട് പോയെന്നാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. അതിനുശേഷം അഭിഭാഷകയായ സൗന്ദര്യയ്‌ക്കൊപ്പം നർമ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രഥമിക വിവരം. എന്നാൽ ഷക്കീലയ്ക്കെതിരെ ശീതളിന്‍റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  ഇരു ഭാഗത്തും അന്വേഷണം നടത്തി മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam