ചെന്നൈ: രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാൻ നടൻ രജനികാന്ത് അയോധ്യയിലേക്ക്. ചടങ്ങില്‍ പങ്കെടുക്കാൻ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് രജനികാന്ത് പറഞ്ഞു.
ചരിത്രത്തിലെ അവിസ്മരണീയമായ ദിവസമായിരിക്കും അതെന്നും താരം കൂട്ടിച്ചേർത്തു. രജനികാന്ത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ യാത്രാ വിവരം പങ്കുവച്ചത്.
രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങില്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹം അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
22ന്ച നടക്കുന്ന ചടങ്ങിലേക്ക് രജനിയെയും കുടുംബത്തെയും അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്‌എസ് നേതാക്കളും ചേര്‍ന്ന് ക്ഷണിച്ചിരുന്നു.
രജനികാന്തിന് പുറമേ ധനുഷ്, കങ്കണ റണാവത്, അനുപം ഖേർ, വിവേക് ഒബ്രോയ് എന്നിവരും പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാൻ അയോദ്ധ്യയിലേക്ക് തിരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്