2025 ന് ശേഷം അഭിനയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തയില്‍ തിരുത്തലുമായി നടന്‍ വിക്രാന്ത് മാസി. തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിലെ വാക്കുകള്‍ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.
'ഞാന്‍ റിട്ടയര്‍ ചെയ്യുന്നില്ല. ഒരു നീണ്ട ഇടവേള വേണം. വീട് വല്ലാതെ മിസ് ചെയ്യുന്നു,ആരോഗ്യവും ശ്രദ്ധിക്കണം… ആളുകള്‍ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്' എന്നാണ് വിക്രാന്ത് മാസി ഒരു സ്വകാര്യ മാധ്യമത്തിനോട് പ്രതികരിച്ചത്.
അതേസമയം നടന്‍ വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വാർത്തയ്ക്ക് ഇടവരുത്തിയത് അദ്ദേഹത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് തന്നെയായിരുന്നു.
അടുത്ത വർഷത്തോടെ വിരമിക്കാനാണ് പ്ലാൻ. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നുവെന്നും ഭര്‍ത്താവ്, അച്ഛന്‍, മകന്‍ എന്നീ നിലകളില്‍ വീണ്ടും പ്രവർത്തിക്കാനുള്ള സമയമായെന്നും ആയിരുന്നു അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്