തിരുവനന്തപുരം: വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ടി'ന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം വിജയ്. ഇന്നലെ വൈകിട്ട് അഞ്ചിന് ആഭ്യന്തര വിമാനത്താവളത്തില്‍ എത്തിയ വിജയ്‌ക്ക് വലിയ സ്വീകരണം ആണ് ആരാധകർ നൽകിയത്.
ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന 'ഗോട്ടി'ന്റെ ക്ലൈമാക്‌സ് തിരുവനന്തപുരത്തേക്ക് മാറ്റിയതാൻ ഇപ്പോൾ വാർത്തയാവുന്നത്. വിജയ് തലസ്ഥാനത്തെത്തിയത് എന്താണെന്നും ശ്രീലങ്കയിലെ ഷൂട്ട് എന്താണ് കേരളത്തിലേക്ക് മാറ്റിയത് എന്നുമാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്.
ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്‌റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.
23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ക്ലൈമാക്സാണ് ചിത്രീകരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭു രണ്ടാഴ്ച മുൻപ് തലസ്ഥാനത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്