ചെന്നൈ: തമിഴ് നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനായി. നാല്‍പ്പത്തിയഞ്ച് വയസുകാരനായ പ്രേംജി തിരുത്തുനി മുരുകന്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതനായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ദുവാണ് പ്രേംജിയുടെ വധു. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ വൈറലാണ്.
ചെന്നൈയിലെ വിവാഹ ചടങ്ങില്‍ അടുത്ത ആള്‍ക്കാരെ മാത്രമാണ് ക്ഷണിച്ചതെന്നാണ് വിവരം. പ്രേംജിയും ഇന്ദുവും തമ്മില്‍ വര്‍ഷങ്ങളായി ലിവിംഗ് ടുഗതര്‍ ആണെന്നും ഒടുവില്‍ ഇരുവരും കുടുംബത്തിന്‍റെ സാന്നിധ്യത്തില്‍ വിവാഹിതരാകുകയായിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.
തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്‍റെ മകനാണ് പ്രേംജി. സഹോദരന്‍ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനാകുന്ന ദ ഗോട്ട് സിനിമയിലാണ് ഇപ്പോള്‍ പ്രേംജി അഭിനയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്