വീട്ടിൽ വെച്ച് ബോധരഹിതനായതിനെ തുടർന്ന് നടൻ ഗോവിന്ദയെ ചൊവ്വാഴ്ച രാത്രി സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോവിന്ദയുടെ സുഹൃത്തും നിയമ ഉപദേഷ്ടാവുമായ ലളിത് ബിൻഡാലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നടന് ടെലിഫോണിൽ കൺസൾട്ടേഷൻ നൽകി മരുന്ന് നൽകിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷമാണ് നടന് മരുന്ന് നൽകിയതെന്നും പുലർച്ചെ ഒരു മണിയോടെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ബിൻഡാൽ എൻഡിടിവിയോട് വെളിപ്പെടുത്തി.
അതേസമയം, ഗോവിന്ദയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബിൻഡാൽ വെളിപ്പെടുത്തിയില്ല.
ഗോവിന്ദയെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ബിൻഡാൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
