മഞ്ഞുമ്മൽ ബോയ്സ് ഹിറ്റ് ആയതിനൊപ്പം വീണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയാണ് 'കൺമണി അൻപോട് കാതലൻ' എന്ന ഗാനം. ഗാനം റിലീസ് ആയ കാലം തൊട്ട് ഹിറ്റ് ആയിരുന്നു എങ്കിലും ഒരിടവേളയ്ക്ക് ശേഷം ഈ ഗാനം മഞ്ഞുമൽ ബോയ്‌സിലൂടെ വീണ്ടും ചർച്ചകളിൽ ഇടംനേടുകയാണ്.
ഇപ്പോഴിതാ ഗാനത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണ് എന്ന് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് നടനും കാസിറ്റിംഗ് ഡയറക്ടറുമായ ഗണപതി. 'ക്ലൈമാക്സ് സീനിന്റെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയാണ്. പാട്ട് പ്ലെ ചെയ്തുകൊണ്ടാണ് വടംവലിച്ചത്. പടത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപെ കൺമണി പാട്ടിന്റെ ഐഡിയ ഉണ്ടായിരുന്നു. ലിറിക്കലായി ഷോർട് ബൈ ഷോർട്ട് ചിദംബരത്തിന്റെ മനസിൽ ഉണ്ടായിരുന്നു. ഈ പാട്ടില്ലെങ്കിൽ സിനിമ ഇല്ലെന്ന് ആദ്യമെ ചിദംബരം പറഞ്ഞിരുന്നു.
എന്നാൽ ഒരുസമയത്ത് പാട്ടിന്റെ റൈറ്റ്സ് കിട്ടുമോ ഇല്ലയോ. എത്രയാകും ഇൻവെസ്റ്റ്മെന്റ് എന്ന ചിന്ത ഉണ്ടായിരുന്നു. അഥവ റൈറ്റ്സ് കിട്ടിയില്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചപ്പോൾ പോലും, ഈ പാട്ടില്ലാതെ സിനിമ നടക്കത്തില്ലെന്ന് കൃത്യമായി അറിയാരുന്നു. രാജ് കമലിന്റെ കയ്യിൽ ആയിരുന്നില്ല റൈറ്റ്സ് ഉണ്ടായിരുന്നത്. സോണിടെ ഹിന്ദിയിലെ പ്രൊഡക്ഷൻ കമ്പനിയുടെ പക്കലായിരുന്നു പാട്ട്. അത്യാവശ്യം തെറ്റില്ലാത്ത തുകയ്ക്കാണ് നമുക്ക് റൈറ്റ്സ് കിട്ടിയതും. ഏറ്റവും അവസാനം ആയിരുന്നു ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തത്.
അതിനായി കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ. പിന്നെ പടം കഴിയാൻ പോകുകയാണ്. ഫൈനൽ ഡേയ്സ് ആണ്. അതിന്റെ മൊത്തം ഇമോഷൻലും നമുക്ക് ഉണ്ടായി. ആ പാട്ട് തന്നെയാണ് സിനിമയുടെ ഇംപാക്ടും', എന്നാണ് ഗണപതി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്