തനിക്ക് എഡിഎച്ച്‍ഡി രോഗം ഉണ്ടെന്ന് തുറന്ന് പറഞ്ഞു നടൻ ഫഹദ്

MAY 27, 2024, 1:06 PM

തനിക്ക് അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോ രോഗം ഉണ്ടെന്ന് തുറന്ന് പറഞ്ഞു നടൻ ഫഹദ്. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നാണ് താരം പറയുന്നത്. ഇനി അത് മാറാനുള്ള സാധ്യതയില്ല എന്നും താരം വ്യക്തമാക്കി.

അതേസമയം കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ് ചൂണ്ടിക്കാട്ടി. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാണ് എഡിഎച്ച്‍ഡി. എഡിഎച്ച്ഡി കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്. എഡിഎച്ച്‍ഡി കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കാറുണ്ട്.

കോതമംഗലത്ത് സംസാരിക്കവേയാണ് തനിക്ക് എഡിഎച്ച്‍ഡി ഉണ്ട് എന്ന് നടൻ ഫഹദ് വെളിപ്പെടുത്തിയത്. പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് താരം നാടിന് സമര്‍പ്പിക്കുകയായിരുന്നു. എനിക്ക് ആ രോഗാവസ്ഥയുണ്ട്. വലിയതായിട്ടല്ലെങ്കിലും ചെറുതായിട്ട് എനിക്കതുണ്ട്. ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ അത് മാറ്റാനാകുമായിരുന്നു. എന്നാല്‍ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് കണ്ടെത്തിയത്. പീസ് വാലി ചില്‍ഡ്രൻസ് വില്ലേജില്‍ തന്നെ എത്തിക്കാൻ സഹായിച്ച ദൈവത്തോട് നന്ദി പറയുന്നതായും ഫഹദ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam