ബംഗളൂരു: ജയിലിൽ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കോടതിയിൽ പരാതിപ്പെട്ട് നടൻ ദര്‍ശൻ. രേണുക സ്വാമി കൊലക്കേസിലാണ് നടൻ ദര്‍ശൻ അറസ്റ്റിലായത്. വീഡിയോ കോൺഫറൻസിംഗിലൂടെ 64-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരായപ്പോഴാണ് ദർശൻ പരാതി പറഞ്ഞത്.
തനിക്ക് വിഷം നൽകി ഈ ദുരിതജീവിതം അവസാനിപ്പിക്കാൻ ആണ് നടൻ കോടതിയുടെ അനുമതി തേടിയത്. “ദിവസങ്ങളായി ഞാൻ സൂര്യപ്രകാശം കണ്ടിട്ടില്ല, എന്‍റെ കൈകളിൽ പൂപ്പൽ വന്നു, വസ്ത്രങ്ങൾക്ക് ദുർഗന്ധമുണ്ട്. എനിക്ക് ഇനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല. ദയവായി എനിക്ക് വിഷം തരൂ. ഇവിടുത്തെ ജീവിതം ദുസ്സഹമായിരിക്കുന്നു,” എന്നാണ് ദർശൻ കോടതിയിൽ പറഞ്ഞത്.
എന്നാൽ ഇതിന് മറുപടിയായി, 'അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയില്ല, അത് സാധ്യമല്ല' എനന്നായിരുന്നു ജഡ്ജി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്