സോഷ്യൽമീഡിയയിൽ കഴിഞ്ഞ ആഴ്ചകളിൽ നിറഞ്ഞു നിന്ന വിഷയമായിരുന്നു ഗായിക അമൃത സുരേഷിന്റെയും മുൻഭർത്താവ് ബാലയുടേതും. ആ വിഷയങ്ങളിൽ പ്രതികരിക്കുകയാണ് അമൃത ഇപ്പോൾ. വിവാഹത്തെത്തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു തീര്‍ത്തു.
താന്‍ കാരണം കുടുംബം മുഴുവൻ പഴികേട്ടെന്നും വളര്‍ത്തുദോഷമാണെന്നു പോലും പലരും പറഞ്ഞെന്നും അമൃത വെളിപ്പെടുത്തുന്നു. അമൃതം ഗമയ യൂട്യൂബ് ചാനലില്‍ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ലോഗില്‍ സംസാരിക്കുകയായിരുന്നു അമൃത.
‘എന്റെ ജീവിതത്തിലെ സംഭവങ്ങള്‍ കാരണം ഏറ്റവും കൂടുതല്‍ പഴികേട്ടത് അച്ഛയും അമ്മയും ആണ്. വളര്‍ത്തുദോഷം, അവര്‍ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, മക്കളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു. ഇങ്ങനെയൊക്കെ പലരും പറഞ്ഞു. ഞാന്‍ കാരണം എന്റെ മൊത്തം കുടുംബം 14 വര്‍ഷം പഴി കേട്ടു. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഞാന്‍ പറയാതിരുന്നതുകൊണ്ടും നിങ്ങള്‍ക്കു കിട്ടിയ അറിവുകള്‍ കൊണ്ടും നിങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് അതെല്ലാം. ഇപ്പോള്‍ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം ഞങ്ങളുടെ കുടുംബത്തിനുണ്ട്’, വിവാഹമോചനവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമൃത സുരേഷ്.
‘ഇപ്പോള്‍ എല്ലാവരും ‘‘ഞങ്ങള്‍ കൂടെയുണ്ട്’’ എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ കാണാന്‍ അച്ഛ ഇല്ലാതെയായിപ്പോയി എന്നൊരു വിഷമമുണ്ട്. ചിലപ്പോൾ അച്ഛ ഇത് മുകളില്‍ ഇരുന്ന് കാണുന്നുണ്ടാവും. അച്ഛയുടെ അനുഗ്രഹം കൊണ്ടായിരിക്കും നിങ്ങള്‍ എല്ലാവരും ഞങ്ങളെ മനസ്സിലാക്കിയതും’.
മനുഷ്യര്‍ തെറ്റുകള്‍ ചെയ്യും. അത് സ്വാഭാവികമാണ്. എല്ലാവരുടേയും ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടാവും. ചിലപ്പോൾ എന്റെയത്രേം മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ടാവില്ല. വിവാഹത്തെത്തുടർന്നുണ്ടായ ട്രോമ മറികടന്നോ എന്ന് ഇപ്പോഴും അറിയില്ല. കുറയൊക്കെ കരഞ്ഞുതീര്‍ത്തിട്ടുണ്ട്. മകള്‍ ഉള്ളതുകൊണ്ടുതന്നെ ട്രോമറ്റൈസ്ഡ് ആയി ഇരിക്കാനുള്ള ഓപ്ഷന്‍ ഇല്ല. സിംഗിള്‍ മോം എന്നത് തന്നെയാണ് എന്നെ ആക്ടീവായി നിര്‍ത്തിയതും. പാപ്പു ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്ന് മൂലയില്‍ ആയിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാന്‍ പണിയെടുക്കണം, ഹാപ്പിയായിട്ട് ഇരിക്കണം, ഹെൽത്തിയായിട്ടിരിക്കണം... എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണം’, അമൃത കൂട്ടിച്ചേര്‍ത്തു.
ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയനുമായി ഇപ്പോഴും കോണ്‍ടാക്ടുണ്ടെന്ന് അമൃത പറഞ്ഞു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബാല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവിടെ വച്ചാണ് താനും എലിസബത്തും തമ്മിൽ പരിചയപ്പെട്ടതെന്നും അന്നു തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നുവെന്നും അമൃത പറഞ്ഞു. എലിസബത്ത് എങ്ങനെയൊക്കെയോ കാര്യങ്ങൾ കൈകാര്യം ചെയ്തു മുന്നോട്ടു പോവുകയാണെന്നും ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായി അമൃത പറഞ്ഞു.
അതേസമയം ഡിവോഴ്സ് ഇല്ലാത്ത കല്യാണമാണ് തന്റെ ആഗ്രഹമെന്ന് ഗായിക അഭിരാമി സുരേഷ് പറയുന്നു. ഡിവോഴ്സ് ഇല്ലാത്ത കല്യാണമാണ് ആഗ്രഹം. അത് നടക്കുമോ ഇല്ലയോ എന്ന് അറിയില്ല. അതിനൊരു യോഗംകൂടെ വേണം. കല്യാണം കഴിക്കേണ്ട എന്ന് വിചാരിച്ച് ഇരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ് എന്ന് അഭിരാമി പറഞ്ഞു.
സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കിൽ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ അറിയാതെയെങ്ങാനും പ്രേമിച്ചുപോയാൽ അവിടെ തീർന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാൻ കല്യാണം കഴിക്കാത്തതിന് കാരണം. കല്യാണം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും നടക്കും എന്ന് അഭിരാമി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്