രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലിയെ ആമിര്‍ ഖാന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ആമിര്‍ ഖാനും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തിയിരുന്നു.
എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കും വ്യക്തത നല്‍കിയിരിക്കുകയാണ് ആമിര്‍ ഖാന്റെ ടീം. ആ റിപ്പോര്‍ട്ടുകളെല്ലാം നിഷേധിക്കുകയും രജനികാന്തിനോട് ആമിറിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് പറയുകയും ചെയ്തു.
"ആമിര്‍ ഖാന്‍ അത്തരമൊരു അഭിമുഖം നല്‍കിയിട്ടില്ല. കൂലിയെ കുറിച്ച് ഒരു മോശം പരാമര്‍ശവും നടത്തിയിട്ടില്ല. ലോകേഷിനോടും രജനികാന്തിനോടും കൂലിയുടെ മുഴുവന്‍ ടീമിനോടും ആമിര്‍ ഖാന് വലിയ ബഹുമാനമാണ് ഉള്ളത്. ചിത്രം ബോക്‌സ് ഓഫീസില്‍ 500 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. അതില്‍ ഇനി ഒന്നും പറയേണ്ടതില്ല", എന്നാണ് താരത്തിന്റെ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
കൂലി എന്ന ചിത്രത്തിന്റെ ഭാഗമായതില്‍ ഖേദമുണ്ടെന്നും ചിത്രത്തില്‍ തന്റെ കഥാപാത്രം എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചതെന്നും അറിയില്ലെന്ന് ആമിര്‍ പറയുന്ന ഒരു പത്രവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്