ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ മേയിലാണ് തന്റെ പുതിയ വസ്ത്ര ബ്രാൻഡ് ആരംഭിച്ചത്. ഡെവോള്‍ എക്സ് എന്നാണ് ആര്യൻ ഖാന്റെ വെബ്സൈറ്റിന്റെ പേര്. ആര്യൻ ഖാന്റെ ബ്രാൻഡിന്റെ പ്രമോഷനുവേണ്ടി ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ഈ ബ്രാന്‍ഡിലെ ക്ലോത്തിങ് പ്രോഡക്റ്റുകള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവക്കാറുണ്ട്.
എന്നാൽ ഇപ്പോൾ ഈ വസ്ത്രങ്ങളുടെ വിലയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഞ്ഞിട്ടിക്കുന്ന വിലയാണ് ഓരോ വസ്ത്രത്തിനുമുള്ളത്. 16,000 രൂപയുടെ ക്രോപ് ടോപ്പും 21,500 രൂപയുടെ ടീ ഷർട്ടും 35,000 രൂപ വിലയുള്ള കാര്‍ഗോ പാന്റുമൊക്കെയാണ് ആര്യൻ ഖാന്റെ ബ്രാൻഡിലുള്ളത്.
എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോള്‍ ചർച്ചയാകുന്നത് 'x' എന്ന് ചുവപ്പ് നിറത്തില്‍ എഴുതിയ ഒരു ഡെനിം ജാക്കറ്റാണ്. ലിമിറ്റിഡ് എഡിഷനുകളില്‍ ഒന്നായ ഈ ജാക്കറ്റിന്റെ വില 99,000 രൂപയാണ്. ഇത് മുഴുവനായും വിറ്റുപോയിരിക്കുകയാണ് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്