കൻസാസ്: നടൻ കോള്‍ ബ്രിംഗ്സ് പ്ലെന്റിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി നാല് ദിവസത്തിന് ശേഷമാണ് വനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഗാർഹിക പീഡന കേസില്‍ ആരോപണ വിധേയനായിരുന്നു താരം. കോള്‍ ബ്രിംഗ്സിന്‍റെ മൃതദേഹം കൻസാസില്‍ വിജനമായ പ്രദേശത്ത് കാറിലാണ് കണ്ടെത്തിയത്. 1923 എന്ന പരമ്പരയിലൂടെയാണ് കോള്‍ ബ്രിംഗ്സ് ശ്രദ്ധേയനായത്.
അതേസമയം കഴിഞ്ഞയാഴ്ച ലോറൻസിലെ ഒരു അപ്പാർട്ട്മെന്റില്‍ നിന്നും സ്ത്രീ സഹായത്തിനായി നിലവിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതി അപ്പോഴേക്കും സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന് തൊട്ടുപിന്നാലെ നഗരം വിടുന്ന കോള്‍ ബ്രിങ്സിന്‍റെ ദൃശ്യം ട്രാഫിക് ക്യാമറകളില്‍ നിന്ന് ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
തുടർന്ന് കോള്‍ ബ്രിംഗ്സിന്‍റെ അറസ്റ്റിനായി ജില്ലാ അറ്റോർണിക്ക് ലോറൻസ് പോലീസ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാല്‍ ആരെയാണ് കോള്‍ ബ്രിംഗ്സ് ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരയുടെ സ്വകാര്യത പരിഗണിച്ച് വിശദാംശങ്ങള്‍ നല്‍കാൻ കഴിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ കാണാതായ കോള്‍ ബ്രിംഗ്സിനെ നാല് ദിവസത്തിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്‍റെ മരണം അദ്ദേഹത്തിന്റെ അമ്മാവൻ മോസസ് ബ്രംഗ്സ് സമൂഹ മാധ്യമങ്ങളില്‍ സ്ഥിരീകരിച്ചു. കോളിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഈ വിഷമ ഘട്ടത്തില്‍ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്