അമേരിക്കയില്‍ നടക്കുന്ന ഗോട്ട് എന്ന സംഗീത ടാലന്‍റ് ഷോയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അരങ്ങു തകർത്ത് ചെന്നൈക്കാരി മായാ നീലകണ്ഠന്‍. ചെന്നൈയില്‍ നിന്നും അമേരിക്കയിലെ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മായ നീലകണ്ഠന്‍ വായിച്ചത് കര്‍ണ്ണാടകസംഗീതവും ഹെവിമെറ്റല്‍ ശൈലിയും ചേർന്ന ഫ്യൂഷന്‍ സംഗീതമായിരുന്നു.
ഗാഗ്രചോളിയണിഞ്ഞ്, നെറ്റിയില്‍ കുറി തൊട്ട്, ഇന്ത്യന്‍ ആഭരണങ്ങളിഞ്ഞ് വന്ന പെണ്‍കുട്ടി പൊടുന്നനെ പാശ്ചാത്യസംഗീതട്യൂണുകള്‍ അനായാസം ഗിറ്റാറില്‍ വായിച്ചതോടെ സദസ്സും വിധികര്‍ത്താക്കളും ആർത്തിരമ്പി. പൊടുന്നനെ മിന്നായം പോലെ അതാ വരുന്നു കര്‍ണ്ണാടകസംഗീത ട്യൂണും. ഇതോടെ ഹാളില്‍ അത്ഭതവും കയ്യടിയും ഇരമ്പി.
അമേരിക്കയിലെ സുപ്രസിദ്ധ ടെലിവിഷന്‍ പേഴ്സണാലിറ്റിയായ സൈമണ്‍ കോവെല്‍ മായ നീലകണ്ഠനെ വിശേഷിപ്പിച്ചത് റോക്ക് സംഗീതത്തിന്റെ ദേവത എന്നായിരുന്നു. അത്രയ്‌ക്കേറെ സങ്കീര്‍ണ്ണമായ മെറ്റാലിക്ക എന്ന അമേരിക്കന്‍ ഹെവിമെറ്റല്‍ ബാന്‍റിന്റെ ‘മാസ്റ്റര്‍ ഓഫ് പപ്പെറ്റ്സ് ‘ എന്ന ട്യൂണും കര്‍ണ്ണാടകസംഗീതത്തില്‍ നിന്നുള്ള ഒരു ക്ലാസിക്കല്‍ ട്യൂണും ആണ് ക്വാര്‍ട്ടര്‍ഫൈനലില്‍ മായ നീലകണ്ഠന്‍ വായിച്ചത്. മായയ്‌ക്ക് സെമിഫൈനലിലേക്ക് പ്രവേശനം ലഭിച്ചില്ല. പക്ഷെ മായ നീലകണ്ഠന്‍ എന്ന 11 കാരി ലോകത്തിന്റെയാകെ സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് കഴിഞ്ഞു.
ചെന്നൈയിലെ അണ്ണാമലപുരം സ്വദേശിനിയാണ് മായാ നീലകണ്ഠന്‍ . അച്ഛന്‍ നീലകണ്ഠന്‍ ഒരു ഐടി കമ്പനി നടത്തുകയാണ്. അമ്മ ലോറിന ആസ്ത്രേല്യക്കാരിയായ വ്യവസായസംരംഭകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്