ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നപ്പോഴുള്ള പ്രതിഫലത്തെ കുറിച്ച് വിജയ് സേതുപതി തുറന്നു പറയുന്നു

NOVEMBER 6, 2024, 10:27 AM

 ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങി ഇന്ന് മക്കൾ സെൽവൻ എന്ന ബ്രാൻഡായി മാറിയ നടനാണ് വിജയ് സേതുപതി.  

 ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നപ്പോഴുള്ള തന്റെ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വിജയ് സേതുപതി. ബിഗ് ബോസ് തമിഴ് ഷോയുടെ പുതിയ അവതാരകൻ കൂടിയാണ് വിജയ് സേതുപതി. ഷോയിലേക്ക് പുതുതായി എത്തിയ മത്സരാർത്ഥിയായ രണവിനെ പരിചയപ്പെടുന്നതിനിടെയാണ് തന്റെ പ്രതിഫലം വിജയ് വെളിപ്പെടുത്തിയത്.

വിജയ് സേതുപതി കൂടി അഭിനയിച്ച ഇരവിയിലായിരുന്നു രണവ് ആദ്യമായി പ്രവർത്തിച്ചത്. അന്ന് തനിക്ക് 250 രൂപയായിരുന്നു പ്രതിഫലം എന്നും രണവ് വെളിപ്പെടുത്തി. ഇതിന് മറുപടിയായി ഓഹ് അന്നും അത്ര തന്നെയായിരുന്നോ പ്രതിഫലമെന്നായിരുന്നു വിജയ് സേതുപതി തിരികെ ചോദിച്ചത്.

vachakam
vachakam
vachakam

 അതേസമയം കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലെ നായകവേഷം വിജയ് സേതുപതിക്ക് വലിയൊരു ബ്രേക്കാണ് നൽകിയത്. പിസക്ക് ശേഷം വളരെ വേഗം തമിഴ് സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam