നിരവധി ആരാധകരുള്ള നടിയാണ് തമന്ന. താരത്തിന്‍റെതായി അവസാനം ഇറങ്ങിയ സിനിമയാണ് 'അറണ്‍മണൈ 4'. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു തമന്ന.
തമിഴിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി 'അറണ്‍മണൈ 4' മാറി. ചിത്രം ഇതിനകം 75 കോടി ഗ്രോസ് നേടിയിട്ടുണ്ട്. അധികം വൈകാതെ ചിത്രം 100 കോടിയില്‍ എത്താനും സാധ്യതയുണ്ട്.
ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ പ്രധാന വേഷത്തില്‍ എത്തിയ തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരം. 30 ശതമാനത്തോളമാണ് തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
3 കോടി രൂപയാണ് തമന്നയ്ക്ക് രജനികാന്തിന്‍റെ ജയിലറില്‍ പ്രതിഫലം കിട്ടിയത്. ഇത് 4 കോടിയിലേക്ക് താരം ഉയര്‍ത്തിയെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്