നടി മീര വാസുദേവ് വിവാഹിതയായി, ചിത്രങ്ങൾ പുറത്തു വിട്ട് താരം 

MAY 25, 2024, 5:59 AM

നടി മീര വാസുദേവ് വിവാഹിതയായി.  മീര തന്നെയാണ് വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലായിരുന്നു വിവാഹം.  ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

പാലക്കാട് ആലത്തൂർ സ്വദേശിയായ വിപിൻ പുതിയങ്കം സിനിമ, ടെലിവിഷൻ മേഖലയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയാണ്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളിൽ വിപിൻ ക്യാമറാമാനായിരുന്നു. 2019 മെയ് മുതൽ ഇരുവരും ഒരേ പ്രോജക്ടിൽ പ്രവർത്തിച്ചുവരികയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു.  42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള മകനുണ്ട്.  

vachakam
vachakam
vachakam

‘‘ഞങ്ങൾ ഔദ്യോഗികമായി വിവാഹിതരാണ്. ഞാനും, വിപിനും 21/04/2024-ന് കോയമ്പത്തൂരിൽ വച്ച് വിവാഹിതരായി, ഞങ്ങൾ   ദമ്പതികളായി ഔദ്യോഗികമായി റജിസ്റ്റർ ചെയ്തു. ഞാൻ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂർ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാർഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതൽ ഒരേ പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. 

കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പരിചയത്തിലാണ്. ഒടുവിൽ ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും 2-3 അടുത്ത സുഹൃത്തുക്കളും മാത്രമേ ഞങ്ങൾ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രഫഷനൽ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാർത്ത പങ്കുവയ്ക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’–മീര വാസുദേവിന്റെ വാക്കുകൾ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam