അനുമതി ഇല്ലാതെ ഭ്രമയു​ഗത്തിലെ സം​ഗീതം, സംഭാഷണങ്ങൾ, കഥാപാത്രങ്ങളുടെ പേരുകൾ, ഫോട്ടോകൾ എന്നിവ ഉപയോ​ഗിക്കരുത്

AUGUST 24, 2024, 11:49 AM

മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിന് കോപ്പി റൈറ്റ് ഏർപ്പെടുത്തിയ വിവരം അറിയിച്ചിരിക്കുക ആണ് നിർമാതാക്കൾ.

തങ്ങളുടെ അനുമതി ഇല്ലാതെ ഭ്രമയു​ഗത്തിലെ സം​ഗീതം, സംഭാഷണങ്ങൾ, കഥാപാത്രങ്ങളുടെ പേരുകൾ, ഫോട്ടോകൾ എന്നിവ ഉപയോ​ഗിക്കരുതെന്നാണ് അറിയിപ്പ്. 

 രാഹുൽ സദാശിവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം നിർമിച്ചത് തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ ആയിരുന്നു. 

vachakam
vachakam
vachakam

നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഭ്രമയു​ഗത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ ഘടകങ്ങൾ  വാണിജ്യ ആവശ്യങ്ങൾക്കായി അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് നിയമപരമായി തന്നെ നേരിടുമെന്നും നിർമാതാക്കൾ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam