മഹാസഖ്യ സർക്കാർ വീണു; ഉദ്ധവ് താക്കറെ രാജിവച്ചു

JUNE 30, 2022, 7:02 AM

മുംബൈ :  മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനം കുറിച്ച് മുഖ്യമന്ത്രി സ്ഥാനം ഉദ്ദവ് താക്കറെ രാജിവച്ചു.  വ്യാഴാഴ്ച മഹാ വികാസ് അഘാടി സർക്കാർ വിശ്വാസവോട്ടെടുപ്പ്  നേരിടണമെന്ന് സുപ്രീം കോടതിയുടെ വിധിയുടെ പിന്നാലെയാണ് താക്കറെയുടെ രാജി.

ഫേസ്ബുക്ക് ലൈവിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ശിവസേന നേതാവ് തന്റെ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ എംഎൽസി സ്ഥാനവും താക്കറെ രാജിവച്ചു. രാജിക്കത്ത് മന്ത്രിയുടെ കൈവശം രാജ്ഭവനിലെത്തിച്ചു.

അതേസമയം മഹാ വികാസ് അഘാടിയുടെ ഭാഗമായ കോൺഗ്രസിനും എൻസിപിക്കും താക്കറെ നന്ദി അറിയിക്കുകയും ചെയ്തു. ബാൽസാഹേബിന്റെ ആശങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ സാധിച്ചു. താൻ ചെയ്തത് എല്ലാം മറാത്തക്കാർക്കും ഹിന്ദുക്കൾക്കും വേണ്ടിയെന്നും താക്കറെ. മുഖ്യമന്ത്രിപദം ഒഴിയുന്നതിൽ തനിക്ക് ദുഃഖമില്ലെന്നും താക്കറെ തന്റെ പ്രസംഗത്തിലൂടെ അറിയിച്ചു. 

vachakam
vachakam
vachakam

രണ്ട് വർഷവും 213 ദിവസത്തെ ഭരണത്തിനാണ് ഇന്ന് ജൂൺ 29ന് അന്ത്യം കുറിക്കുന്നത്. വൈകാരിക പ്രസംഗത്തിലൂടെയായിരുന്നു ഉദ്ദവിന്റെ രാജി പ്രഖ്യാപനം. ഒപ്പം നിന്നവർ തന്നെ ചതിച്ചുയെന്നും ബാൽസാഹേബ് വളർത്തിയവർ മകനെ പിന്നിൽ നിന്നും കുത്തി തുടങ്ങിയ വൈകാരിക വാക്കുകൾ ഉപയോഗിച്ചുകൊണ്ട് സേന അണികളെ ലക്ഷ്യംവച്ചായിരുന്നു താക്കറയുടെ പ്രസംഗം.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിറങ്ങുമ്പോൾ ഇനി ഉദ്ദവിന്‍റെ നീക്കം എന്താകും എന്നതാണ് കണ്ടറിയേണ്ടത്. ഒപ്പം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എന്ത് സംഭവിക്കുമെന്നും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam