നിറത്തിന്റെ പേരില്‍ എന്റെ നാട്ടുകാരോട് അനാദരവ് കാണിക്കുന്നത് രാജ്യം സഹിക്കില്ല: സാം പിത്രോദയെ കടന്നാക്രമിച്ച് മോദി

MAY 8, 2024, 3:26 PM

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വംശീയ പരാമര്‍ശത്തെ വിവാദമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടന്നാക്രമണം. ചര്‍മ്മത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇതിന് മറുപടി പറയണമെന്നും വാറങ്കലില്‍ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

'ഷെഹ്സാദേ (രാഹുല്‍ ഗാന്ധി), നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ എന്റെ നാട്ടുകാരോട് അനാദരവ് കാണിക്കുന്നത് എന്റെ രാജ്യം സഹിക്കില്ല. മോദി ഇത് ഒരിക്കലും സഹിക്കില്ല,' അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് ചര്‍മ്മത്തിന്റെ നിറമാണ് കോണ്‍ഗ്രസിന് പ്രശ്‌നമായതെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു.

vachakam
vachakam
vachakam

'ആദിവാസി കുടുംബത്തിന്റെ മകളായ (പ്രസിഡന്റ്) ദ്രൗപതി മുര്‍മുവിനെ കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചിരുന്നു. എന്തിനാണ് കോണ്‍ഗ്രസ് അവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്? കാരണം ഇന്ന് എനിക്ക് മനസ്സിലായി, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാം പിത്രോദയെ അമേരിക്കന്‍ അങ്കിള്‍ എന്ന് മോദി പരിഹസിച്ചു. 'അമേരിക്കയില്‍ ഷെഹ്സാദയുടെ ഫിലോസഫിക്കല്‍ ഗൈഡ് ആയ ഒരു അമ്മാവന്‍ ഉണ്ടെന്നും ക്രിക്കറ്റിലെ തേര്‍ഡ് അമ്പയറെ പോലെ ഈ 'ഷെഹ്സാദ' തേര്‍ഡ് അമ്പയറുടെ ഉപദേശം വാങ്ങുന്നുണ്ടെന്നും അറിഞ്ഞു. ഈ തത്വജ്ഞാനിയായ അമ്മാവന്‍ പറഞ്ഞത് കറുപ്പ് ഉള്ളവരെലല്ലാം ആഫ്രിക്കയില്‍ നിന്നാണെന്നാണ്. രാജ്യത്തെ അനേകം ആളുകളെ അപമാനിക്കുകയാണ് നിങ്ങള്‍,' മോദി പറഞ്ഞു.

സാം പിട്രോദ, ഈ മാസമാദ്യം ദ സ്റ്റേറ്റ്സ്മാനുമായുള്ള അഭിമുഖത്തില്‍, വ്യത്യസ്ത ചര്‍മ്മ നിറങ്ങളും രൂപഭാവവുമുള്ള ആളുകള്‍ രാജ്യത്ത് ഐക്യത്തോടെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞതാണ് വിവാദമായത്. ''ഞങ്ങള്‍ 70-75 വര്‍ഷം അതിജീവിച്ചു, ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന വളരെ സന്തോഷകരമായ അന്തരീക്ഷത്തില്‍. ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന രാജ്യത്തെ നമുക്ക് ഒരുമിച്ച് നിര്‍ത്താന്‍ കഴിയും. കിഴക്ക് ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറ് ആളുകള്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെള്ളക്കാരെപ്പോലെയും തെക്കന്‍ ജനത ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നു. ഞങ്ങള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണ്, ' എന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam