മിസ് ടീന്‍ യുഎസ്എ കിരീടം രാജിവെച്ച് ഇന്ത്യന്‍ വംശജയായ ഉമാസോഫിയ ശ്രീവാസ്തവ

MAY 9, 2024, 2:58 AM

ന്യൂയോര്‍ക്ക്: 72 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അവകാശികളില്ലാതെ മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ കിരീടങ്ങള്‍. നോലിയ വോയ്റ്റ് മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ച് രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ച മിസ് ടീന്‍ യുഎസ്എ ഉമാസോഫിയ ശ്രീവാസ്തവയും രാജി പ്രഖ്യാപിച്ചതോടെയാണ് കിരീടങ്ങള്‍ അനാഥമായത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു പ്രസ്താവനയില്‍, 'എന്റെ വ്യക്തിപരമായ മൂല്യങ്ങള്‍ സംഘടനയുടെ നിര്‍ദ്ദേശങ്ങളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നില്ലെന്ന് ഞാന്‍ കണ്ടെത്തിയതിനാല്‍' രാജിവയ്ക്കാനുള്ള തീരുമാനമെടുത്തതായി ഇന്ത്യന്‍ വംശജയായ മിസ് ടീന്‍ യുഎസ്എ കീരീട വിജയി ഉമാസോഫിയ ശ്രീവാസ്തവ പറഞ്ഞു.

മാനസിക ആരോഗ്യത്തിനു മുന്‍ഗണന കൊടുക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മിസ് യുഎസ്എ നോലിയ വോഗ്റ്റ് തന്റെ കിരീടത്തില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. ഇതേ വഴി തന്നെ ഉമയും തെരഞ്ഞെടുക്കുകയായിരുന്നു. 

vachakam
vachakam
vachakam

ശ്രീവാസ്തവയുടെ രാജിയെക്കുറിച്ച് മിസ് യുഎസ്എ സംഘടന പ്രതികരിച്ചില്ല.

വോയ്റ്റിന്റെ പിന്‍ഗാമിയുടെ പേര് ഇതുവരെ സംഘടന വെളിപ്പെടുത്തിയിട്ടില്ല. ഇത്് ആലോചനയിലാണെന്ന് സംഘടന അറിയിച്ചു. 

മിസ് യുഎസ്എ ഓര്‍ഗനൈസേഷന്റെ സോഷ്യല്‍ മീഡിയ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ക്ലോഡിയ മിഷേല്‍ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീവാസ്തവയും വോയിഗും രാജിവെച്ചത്. രണ്ട് ടൈറ്റില്‍ ഹോള്‍ഡര്‍മാരോടും ഓര്‍ഗനൈസേഷന്റെ പെരുമാറ്റം രാജിവയ്ക്കാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്നായി ക്ലോഡിയ ചൂണ്ടിക്കാട്ടിയിരുന്നു.

vachakam
vachakam
vachakam

ശ്രീവാസ്തവയും വോയ്റ്റും ചരിത്രം സൃഷ്ടിച്ചാണ് മിസ് കിരീടങ്ങള്‍ നേടിയത്. മിസ് ന്യൂജേഴ്സി ടീന്‍ യുഎസ്എ നേടിയ ആദ്യ മെക്‌സിക്കന്‍-ഇന്ത്യന്‍ മത്സരാര്‍ത്ഥിയാണ് ശ്രീവാസ്തവ. മിസ് യുഎസ്എ കിരീടം നേടുന്ന ആദ്യത്തെ വെനസ്വേലന്‍-അമേരിക്കന്‍ വനിതയാണ് വോയ്റ്റ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam