'നിര്‍മല സീതാരാമന്‍' മോദിയുടെ 3 മന്ത്രിസഭയിലും അംഗമായ ഏക വനിത

JUNE 10, 2024, 4:06 PM

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലും മന്ത്രിയായി നിര്‍മല സീതാരാമന്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. മോദിയുടെ മൂന്ന് സര്‍ക്കാരിലും മന്ത്രിയായിരുന്ന ഏക വനിതയെന്ന നേട്ടമാണ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു നിര്‍മല.

വനിത മന്ത്രിയെന്ന നിലയില്‍ വലിയ റെക്കോര്‍ഡാണ് നിര്‍മല സ്വന്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി സുപ്രധാനമായ സാമ്പത്തിക നയങ്ങള്‍ പലതും നടപ്പാക്കിയെടുത്ത ധനമന്ത്രിയെന്ന പേരും നിര്‍മലയ്ക്കുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ സുപ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പലതും നിര്‍മല സീതാരാമന്‍ നടപ്പാക്കിയിരുന്നു.

അരുണ്‍ ജെയ്റ്റ്‌ലി അസുഖബാധിതനായതോടെയാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ പദവി നിര്‍മലയ്ക്ക് ലഭിച്ചത്. നേരത്തെ ഇന്ദിരാ ഗാന്ധി ഭരിച്ചപ്പോള്‍ ഹ്രസ്വ കാലത്തേക്ക് ധനകാര്യ മന്ത്രാലയം കൈകാര്യം ചെയ്തിരുന്നു. അന്ന് ഇന്ദിര പ്രധാനമന്ത്രിയുമായിരുന്നു.

vachakam
vachakam
vachakam

1959 ഓഗസ്റ്റ് 18 ന് മധുരയിൽ നാരായൺ സീതാരാമൻ്റെയും (റെയിൽവേയിൽ ജോലി ചെയ്തിരുന്ന) സാവിത്രിയുടെയും (ഒരു വീട്ടമ്മ) നിർമ്മല സീതാരാമൻ ജനിച്ചു. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിച്ചു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് കടക്കും മുൻപ് യുകെയിൽ ഭർത്താവ് പാറക്കാല പ്രഭാകറിനൊപ്പമായിരുന്നു നിർമ്മലയുടെ താമസം. ജെഎൻയുവിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ ഇരുവരും 1986-ൽ വിവാഹിതരായി. പരകാല വങ്മയി എന്ന മകളുണ്ട്.

2008-ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതോടെയാണ് നിർമ്മല സീതാരാമൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് (1990-കളുടെ തുടക്കത്തിൽ അവർ ഇന്ത്യയിൽ തിരിച്ചെത്തി).  രണ്ട് വർഷത്തിനുള്ളിൽ സുഷമ സ്വരാജിന് ശേഷം പാർട്ടിയുടെ രണ്ടാമത്തെ വനിതാ വക്താവായി അവർ.  വക്താവായ ശേഷം ടെലിവിഷൻ സംവാദങ്ങളിലെ പരിചിത മുഖമായി.  കേന്ദ്ര ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമൻ ഇതുവരെ ആറ് ബജറ്റുകളാണ് അവതരിപ്പിച്ചത്. ഫെബ്രുവരി ഒന്നിൻ്റെ ഇടക്കാല ബജറ്റും ഇതിൽ ഉൾപ്പെടുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam