ശ്രീനഗര്‍: കശ്മീര്‍ രക്തസാക്ഷി ദിനത്തില്‍ തങ്ങളെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും പറഞ്ഞു. പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി തന്റെ വസതിയുടെ ഗേറ്റ് പൂട്ടിയിരിക്കുന്നതിന്റെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചു. ശ്രീനഗറിലെ രക്‌സാക്ഷി മണ്ഡപമായ മസാര്‍-ഇ-ശുഹദ സന്ദര്‍ശിക്കുന്നത് തടയാനാണ് തങ്ങളെ വീട്ടുതടങ്കലിലാക്കിയതെന്ന് നേതാക്കള്‍ ആരോപിച്ചു.
എല്ലാ വര്‍ഷവും ജൂലൈ 13-ന് എല്ലാ മുഖ്യധാരാ പാര്‍ട്ടികളുടെയും നേതാക്കള്‍ ശ്രീനഗറിലെ മസാര്‍-ഇ-ശുഹാദ സന്ദര്‍ശിക്കുന്നു. 1931 ല്‍ മുന്‍ മഹാരാജാവിന്റെ സൈന്യം വെടിവെച്ചുകൊന്ന 22 പ്രതിഷേധക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് സന്ദര്‍ശനം.
ജമ്മു കാശ്മീരിന്റെ കൂട്ടായ ഓര്‍മ്മകളെല്ലാം ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു. 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ അധികാരങ്ങള്‍ കേന്ദ്രം ഇല്ലാതാക്കിയെന്നും മുഫ്തി കുറ്റപ്പെടുത്തി.
നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയും, ജമ്മു കശ്മീരില്‍ ജനാധിപത്യ ഭരണം സ്ഥാപിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തടയാനുള്ള പോലീസ് നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. രക്തസാക്ഷി ദിനം ആചരിക്കുന്നത് തടയാന്‍ കേന്ദ്രത്തിന് സാധിക്കുന്ന അവസാന വര്‍ഷമാണിതെന്നും അടുത്ത വര്‍ഷം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ ദിനം ആചരിക്കുമെന്നും അബ്ദുള്ള പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്