ചെന്നൈ: സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ബിജെപിയും എഐഎഡിഎംകെ തമിഴ്നാട് നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി. രൂപ ചിഹ്നം ബജറ്റില്‍ നിന്നും നീക്കിയതിനും തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ടാസ്മാക്) അഴിമതി ആരോപിച്ചുമായിരുന്നു ബിജെപി പ്രതിഷേധം. മദ്യ അഴിമതിയില്‍ എഐഎഡിഎംകെയും പ്രതിഷേധിച്ചു.
തമിഴ്‌നാട് ബജറ്റ് വെറും കണ്ണുനീര്‍ പൊഴിക്കല്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ വിമര്‍ശിച്ചു. ''ഞങ്ങള്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. ടാസ്മാക് ഇന്ന് ഒരു വലിയ പ്രശ്‌നമാണ്. ഡിഎംകെ സര്‍ക്കാര്‍ എത്രത്തോളം ജനാധിപത്യവിരുദ്ധമായി മാറിയിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. അവര്‍ ടാസ്മാക്കില്‍ നിന്ന് 50,000 കോടി രൂപ സമ്പാദിക്കുന്നു, പക്ഷേ സംസ്ഥാനത്തിന്റെ കടം 9 ലക്ഷം കോടി രൂപയിലധികമാണ്. ഈ ബജറ്റില്‍ ഉല്‍പ്പാദനക്ഷമമായി ഒന്നുമില്ല,'' അദ്ദേഹം പറഞ്ഞു.
ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ പ്രതിഷേധ സൂചകമായി കറുത്ത സാരി ധരിച്ചാണ് സെഷനില്‍ പങ്കെടുത്തത്. 'ഈ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. വിദ്യാഭ്യാസ കോഴ്‌സുകളില്‍ തമിഴ് ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ തമിഴിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ അവര്‍ രാജ്യത്തിന്റെ പൊതു ചിഹ്നത്തിനെതിരെ പോകാന്‍ ശ്രമിക്കുകയാണ്. ഈ അനാദരവ് ഭരണഘടനയ്ക്ക് എതിരാണ്,' വനതി പറഞ്ഞു.
1000 കോടി രൂപയുടെ മദ്യ അഴിമതി നടത്തിയ സ്റ്റാലിന്‍ സര്‍ക്കാര്‍ രാജി വെക്കണമെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്